ഹമിർപുർ: ഹിമാചൽപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു. ഏഴു തൊഴിലാളികൾക്കു പരിക്കേറ്റു.
മാസിയാന ഗ്രാമത്തിലായിരുന്നു അപകടം. മതൗർ-സിംല നാലവരിപ്പാതയിലാണ് പാലം നിർമിച്ചിരുന്നത്.
പാലം തകർന്ന് നൂറടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ഇതോടൊപ്പം തൊഴിലാളികളും അപകടത്തിൽപ്പെട്ടു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.